ബന്ധു നിയമനക്കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ തയ്യാറാകണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു .സി.പി.എം ല്‍ ജയരാജനും ശ്രീമതി ടീച്ചറുടെ മകനടക്കം ഉള്‍പ്പെട്ട അഴിമതി പാര്‍ട്ടി അറിയാതെ ചെയ്തു എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ജയരാജനെതിരെ ഉള്ള അന്വേഷണം ശ്രീമതി ടീച്ചറിലേക്കും മറ്റ് പാര്‍ട്ടി നേതാക്കളിലേക്കും ഭരണ സംവിധാനത്തിലേക്കും വ്യാപിപ്പിക്കണം, അതിന് ആവശ്യമായ നിയമപരമായ നടപടിക്കു ആം ആദ്മി പാര്‍ട്ടി തയ്യാറാണ്. സര്‍ക്കാര്‍ അഴിമതി ഒളിച്ചു വെക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെ ഇത്തരം ഒരു ശ്രമം നടക്കില്ല. ജേക്കബ് തോമസിന്റേയും വിജിലന്‍സിന്റെയും മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് ഇത്രയും വൈകിച്ചത്, കോടതിയില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വന്നപ്പോള്‍ മാത്രമാണ് എഫ്.ഐ.ആര് ഇടാന്‍ വിജിലന്‍സ് തയ്യാറായത്.എ എ പി ഔദ്യാതിക വാർത്താക്കുറിപ്പിൽ പറയുന്നു
Post Your Comments