താൻ നാടുവിട്ടെന്നുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നും അടിസ്ഥാന രഹിതമാണെന്നും പീസ് ഫൗണ്ടേഷന്റെ എംഡി എം.എം അക്ബര്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ ഖത്തറിലാണെന്നും തന്റെ പ്രവര്‍ത്തന മേഖല അവിടെയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു. ഇസ്ലാമിക പ്രബോധനമെന്ന ‘കുറ്റകൃത്യ’മല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. സാമൂഹ്യബോധവും രാഷ്ട്രസേവനത്തിന് താല്‍പര്യവുമുള്ള അടുത്ത തലമുറയെ വാര്‍ത്തെടുക്കുവാനായി കുറച്ച് സ്‌കൂളുകള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കുകയും അവ നടത്തുവാന്‍ മുന്നില്‍ നടക്കുകയും ചെയ്തുവെന്നതാണ് പിന്നെ താന്‍ ചെയ്ത ‘പാതകമെന്നും അദ്ദേഹം പറയുന്നു. പീസ് ഫൗണ്ടേഷന്റെ ആസ്ഥാനം കോഴിക്കോടാണെന്നും അവിടെ അങ്ങനെയൊരു റെയ്ഡ് നടന്നിട്ടില്ലെന്നും അക്ബര്‍ വ്യക്തമാക്കുന്നു.
Post Your Comments