India

തന്റെ രാഷ്ട്രീയ പ്രവേശനം ആര്‍ക്കും തടയാന്‍ സാധിക്കില്ല – ജയലളിതയുടെ സഹോദര പുത്രി ദീപ

ചെന്നൈ : താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുതി ദീപ ജയകുമാര്‍. ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല, ആര്‍കെ നഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന വാദത്തിന് പിന്നാലെയാണ് ദീപ ജയകുമാറിന്റെ പ്രസ്താവന. ജയലളിതയുടെ അന്തരിച്ച സഹോദരനായ ജയകുമാറിന്റെ ഏക പുത്രിയാണ് ദീപ ജയകുമാര്‍. ജയലളിത ആശുപത്രിയില്‍ കിടക്കവെ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന ദീപ ജയകുമാറിന്റെ പ്രസ്താവന മാധ്യമ ശ്രദ്ധ നേടിയിരുന്നു.

തന്റെ രാഷ്ട്രീയ പ്രവേശനം ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് ത്യാഗരായ നഗര്‍ വസതിയില്‍ ചേര്‍ന്ന അണികളുടെ യോഗത്തില്‍ ദീപ കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഭാവി രാഷ്ട്രീയ പദ്ധതികള്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും ഇത് ഉടന്‍ പൊതു സമൂഹത്തെ അറിയിക്കുമെന്നും ദീപ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി ദീപ ജയകുമാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും ജയലളിതയുടെ ഭരണ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകണമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരന്തര ആവശ്യപ്പെട്ട് വരികയാണ്.

അതേസമയം, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ശശികലയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ പാര്‍ട്ടി അണികള്‍. ശശികല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട എഐഎഡിഎംകെ എംഎല്‍എ വെട്രിവേലിനെതിരെ അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജയലളിതയുടെ യഥാര്‍ത്ഥ അനന്തരാവകാശി അവരുടെ സഹോദര പുത്രിയായ ദീപയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍കെ നഗറില്‍ ദിപ മത്സരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തിന്റെ മുപ്പതാം ദിനത്തില്‍ സംഘടിപ്പിച്ച നിശബ്ദ റാലിയില്‍ പങ്കെടുക്കവെയാണ് വെട്രിവേല്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാല്‍ റാലിയില്‍ പങ്കെടുത്തവര്‍ ശശികലയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button