ഡൽഹി: ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് തുടങ്ങും. രാവിലെ ദേശീയ ഭാരവാഹി യോഗമാകും നടക്കുക. തുടർന്ന് ഉച്ചക്ക് ശേഷവും നാളെയും നിര്‍വ്വാഹക സമിതി യോഗവും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നോട്ട് റദ്ദാക്കലിന് ശേഷം ആദ്യമായി ചേരുന്ന നിർവാഹകസമിതി യോഗമാണ് ഇത്. ഈ യോഗത്തിൽ നോട്ട് റദ്ദാക്കലും അതിന് ശേഷമുള്ള സ്ഥിതിഗതികളും ചര്‍ച്ച ചെയ്യും. കൂടാതെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കും.
ഉദ്ഘാടന സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും, സമാപനയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിനിധികളെ അഭിസംബോധന ചെയ്യും. രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങളും യോഗം പാസാക്കും. കറന്‍സി റദ്ദാക്കല്‍ നടപടി രാജ്യത്തിന് വന്‍നേട്ടമാകുമെന്നതാകും സാമ്പത്തിക പ്രമേയത്തിലുണ്ടാകുക. പ്രധാനമന്ത്രിയെ യോഗം അഭിനന്ദിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴെത്തട്ടില്‍ വിശദീകരിക്കാന്‍ പ്രചാരണ പദ്ധതിയും തയ്യാറാക്കും. കേരളത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍, എം.ഗണേശന്‍, കെ.സുഭാഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Post Your Comments