ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്കു നേരിടേണ്ടി വന്ന അക്രമത്തില്‍ പ്രതികരിച്ച് ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇതിനു കാരണമെന്ന് പലരും പറഞ്ഞതിനെതിരെയാണ് വിരേന്ദര്‍ സേവാഗ് പ്രതികരിച്ചത്. ചെറു വസ്ത്രം ധരിക്കുന്നത് എന്തിനുമുള്ള അനുവാദമല്ലെന്ന് വിരേന്ദര്‍ സേവാഗ് പറഞ്ഞു.
ബെംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ കൂട്ട അതിക്രമത്തില്‍ തനിക്ക് അതിയായ നിരാശയും ദു:ഖവുമുള്ളതായി വിരേന്ദര്‍ സേവാഗ് ട്വീറ്റ് ചെയ്തു. 1500 പോലീസ് നിലനില്‍ക്കെയാണ് ബെംഗളൂരുവിലെ പ്രശസ്തമായ എംജി റോഡ്, ബ്രിഗേഡ് റോഡുകളില്‍ സ്ത്രീകള്‍ക്കെതിരെ കൂട്ട അതിക്രമം ഉണ്ടായത്.
Post Your Comments