
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം. ക്യാപ്റ്റൻ ഉസ്മാന്റെ ഇരട്ടഗോളിന്റെ ബലത്തിൽ പുതുച്ചേരിയെ മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്.
നാലാം മിനിറ്റില്‍ കെഎസ്ഇബി താരം ജോബി ജസ്റ്റിനാണ് കേരളത്തിന് വേണ്ടി ആദ്യഗോൾ നേടിയത്. 62 ആം മിനിറ്റിൽ രണ്ടാം ഗോളും 72 ആം മിനിറ്റിൽ മൂന്നാം ഗോളും ക്യാപ്റ്റൻ ഉസ്മാൻ നേടി. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം കിരീടം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
Post Your Comments