News

അസാധുനോട്ടുകൾ മുഴുവൻ എണ്ണിനോക്കുമെന്ന് റിസർവ് ബാങ്ക്

ദില്ലി: ബാങ്കുകളിലേക്ക് തിരിച്ചെത്തിയ അസാധുനോട്ടുകൾ മുഴുവൻ എണ്ണിനോക്കാൻ നടപടി തുടങ്ങിയെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. നോട്ട് അസാധുവാക്കൽ താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയേക്കാമെന്ന് രാഷ്ട്പതി പ്രണബ് മുഖർജി മുന്നറിയിപ്പു നല്‍കിയിരുന്നു.97 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് റിസർവ്വ് ബാങ്ക് നിലപാട് വ്യക്തമാക്കിയത്. 500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൾ അസാധുവാക്കിയപ്പോൾ പൊതുവെയുണ്ടായിരുന്ന വിലയിരുത്തൽ രണ്ടരലക്ഷം കോടിയുടെ നോട്ടുകൾ എങ്കിലും തിരിച്ചു വരില്ല എന്നായിരുന്നു. ഇപ്പോൾ ഇതിൽ 14.97 ലക്ഷം കോടി, അതായത് 97 ശതമാനം നോട്ടുകൾ തിരിച്ചെത്തിയാണ് പിടിഐ, ബ്ളൂംബർഗ് തുടങ്ങിയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ഈ കണക്കുകൾ തെറ്റാമെന്ന് റിസർവ്വ് ബാങ്ക് പ്രസ്താവന പുറത്തിറക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button