തിരുവനന്തപുരം: പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. ‘പെണ്ണായാണു പി സി ജോര്‍ജ് ജനിച്ചിരുന്നതെങ്കില്‍ ഉറപ്പായും വേശ്യയായേനെയെന്നും അഞ്ചു രൂപ കൊടുത്താല്‍ പുത്തരിക്കണ്ടത്തു തുണിപൊക്കി കാണിക്കുമായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പി സി ജോര്‍ജ് പെണ്ണായിരുന്നെങ്കില്‍ എത്രയോ പേര്‍ക്കു ഗുണേറിയ, സിഫിലിസ് അതുപോലുള്ള രോഗങ്ങള്‍ പിടിച്ചേനെയെന്നും ആണായി ജനിച്ചത് നമ്മുടെ ഭാഗ്യമാണെന്നും രാജ്മോഹന്‍ അധിക്ഷേപിച്ചു.മംഗളം ടെലിവിഷൻ പുറത്ത് വിട്ട വീഡിയോയിലാണു രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം.
എന്നാൽ മുരളീധരനെപ്പറ്റി പറഞ്ഞ അതേ വൃത്തികേടുതന്നെയാണ് അവന്‍ എന്നെപ്പറ്റിയും പറഞ്ഞത്. അവന്‍ വെറും ചന്തയാണ്. ഇതൊന്നും വാര്‍ത്തയാക്കേണ്ട ഒന്നല്ലെന്നും അവനെ മലപ്പുറത്തെ നാട്ടുകാര്‍ വളഞ്ഞപ്പോള്‍ രക്ഷിച്ചു കൊണ്ടുവന്നു എന്നൊരു പാപമേ താന്‍ ചെയ്തുള്ളൂവെന്നുമായിരുന്നു പി.സി ജോർജിന്റെ പ്രതികരണം
Post Your Comments