കൊല്‍ക്കത്ത: ഏതാനും വര്‍ഷം മുന്‍പ് പുറത്തായ ശാരദാ ചിട്ടി തട്ടിപ്പിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. തൃണമൂല്‍ മന്ത്രിയും എം.പിമാരും എം.എല്‍.എമാരും നേതാക്കളും കുടുങ്ങിയ കോടികളുടെ തട്ടിപ്പു കേസ് മുഖ്യമന്ത്രി മമതയിലേക്കാണ് വിരല്‍ ചൂണ്ടിയത്.
അതിന്റെ കോലാഹലം കെട്ടടങ്ങും മുന്‍പ് അടുത്ത ചിട്ടിത്തട്ടിപ്പ് കേസ് ബംഗാളിനെയും തൃണമൂലിനെയും ഉലയ്ക്കുകയാണ് 15,000 കോടിയുടെ റോസ്‌വാലി ചിട്ടി തട്ടിപ്പ്. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടിനേതാവായ സുദീപ് ബന്ദോപാധ്യായ, മറ്റൊരു മുതിര്‍ന്ന എം.പി തപസ് പാല്‍ എന്നിവര്‍ സി.ബി.ഐയുടെ പിടിയിലായിക്കഴിഞ്ഞു.
ഇനിയും പല പ്രമുഖര്‍ കുടുങ്ങും. ഈ കേസിലും മമത ദുരൂഹതയുടെ നടുവിലാണ്.
ഗൗതം കുണ്ടുവാണ് റോസ്‌വാലിയുടമ. മമതയുമായും സുദീപുമായും തപസുമായും അനവധി തൃണമൂല്‍ നേതാക്കളുമായും അടുത്ത ബന്ധമുണ്ട് ഇയാള്‍ക്ക്. അറസ്റ്റിലായ എം.പിമാര്‍ ഇയാളില്‍ നിന്ന് വിദേശ യാത്രയടക്കം അനവധി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
.
കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി സെബി പിടി മുറുക്കിയപ്പോഴാണ് 11.2 മുതല്‍ 17.6 ശതമാനം പലിശ വരെയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് കണ്ടെത്തിയത്.
കാലാവധിക്കുമുന്‍പ് പണം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നില്ല. അംഗത്വം റദ്ദാക്കിയാലും പണം മടക്കി ലഭിക്കുമായിരുന്നില്ല. പല തരത്തില്‍ നിക്ഷേപകരില്‍ നിന്ന് 15,000 കോടി രൂപയെങ്കിലും കമ്പനി തട്ടിച്ചുവെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
ശാരദ ചിട്ടി ഫണ്ട് ശേഖരിച്ചതിന്റെ ആറിരട്ടി പണം റോസ്‌വാലിക്കാര്‍ ശേഖരിച്ചുവെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിയ്ക്കുന്നത്
റോസ്‌വാലിയുടെ 2500 അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ മരവിപ്പിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഈ കേസിലും ശരാദ തട്ടിപ്പു കേസില്‍ അറസ്റ്റിലായ തൃണമൂല്‍ മുന്‍മന്ത്രിയും മമതയുടെ അടുത്തയാളുമായ മദന്‍ മിത്രക്ക് പങ്കുണ്ടെന്ന് സി.ബി.ഐ സംശയിക്കുന്നു. ഇയാളെ ഈ കേസിലും ചോദ്യം ചെയ്തിട്ടുമുണ്ട്.
Post Your Comments