തിരുവനന്തപുരം : സഹോദരങ്ങളുടെ മക്കൾ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൗഡിക്കോണം കാഞ്ഞിക്കല്‍ പൂരാശ്വതിയില്‍ സുരേഷ്-ശര്‍മിള ദമ്പതിമാരുടെ മകന്‍ കിരണ്‍ എസ്.സുരേഷ്(19), ആവുക്കുളം അദ്വൈതത്തില്‍ പ്രദീപ്-സുജ ദമ്പതിമാരുടെ മകന്‍ വിവേക്(19) എന്നിവരാണ് മരിച്ചത്. കിരണിന്റെ അച്ഛന്‍ സുരേഷിന്റെ സഹോദരി സുജയുടെ മകനാണ് വിവേക്.
ചേങ്കോട്ടുകോണം കല്ലടിച്ചവിള മാത്തുപൊയ്കയിലെ പാറമടയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിരണ്‍ കാട്ടായിക്കോണം സെന്റ് തോമസ് എന്‍ജിനീയറിങ് കോളേജിലെയും വിവേക് മോഹന്‍ദാസ് എന്‍ജിനീയറിങ് കോളേജിലെയും വിദ്യാര്‍ഥികളാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കിരണിന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച് പഠിക്കാന്‍ പോകുന്നുവെന്നുപറഞ്ഞ് ഇറങ്ങിയ ഇവരെ രാത്രി വൈകിയും കാണാത്തതിനാലും,ഫോണ്‍ എടുക്കാത്തതിനാലും വീട്ടുകാര്‍ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കി.
ബുധനാഴ്ച രാവിലെ ടാങ്കര്‍ലോറിയില്‍ വെള്ളമെടുക്കാനെത്തിയവർ പാറമടയില്‍ സ്‌കൂട്ടറും ബാഗും ചെരിപ്പും വസ്ത്രങ്ങളും കണ്ടതിനെ തുടർന്ന് വിവരം പോലീസിൽ അറിയിച്ച്. തുടർന്ന് പോലീസും,അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തത്.
Post Your Comments