
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. സിപിഐഎം നേതൃത്വം നിരന്തരം പരാതി ഉന്നയിച്ചിരുന്ന കണ്ണൂര്‍, പാലക്കാട് എസ് പി മാര്‍ അടക്കം 16 പൊലീസ് സൂപ്രണ്ടുമാരെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ എസ്പിമാരില്‍ മിക്കവരും കണ്‍ഫേര്‍ഡ് ഐപിഎസുകാരാണ്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സിപിഐഎമ്മിലും മുന്നണിയിലും വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അഴിച്ചു പണിക്ക് മുഖ്യമന്ത്രി തയ്യാറായത്.
കണ്ണൂര്‍, പാലക്കാട്, കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട, കോഴിക്കോട്, തൃശൂര്‍സിറ്റി പൊലീസ് കമ്മീഷണര്‍മാരെയും മാറ്റിയിട്ടുണ്ട്.പി ജയനാഥാണ് പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍.. ടി നാരായണനെ തൃശൂര്‍ കമ്മീഷണറായും നിയമിച്ചു. കൊച്ചി ഡിസിപിയായി യതീഷ് ചന്ദ്രയേയും, തിരുവനന്തപുരം ഡിസിപിയായി അരുള്‍ ബി ചന്ദ്രനേയും നിയമിച്ചു.
പുതിയ പൊലീസ് സൂപ്രണ്ടുമാര്‍:
കാസര്‍ഗോഡ് – കെ ബി സൈമണ്‍, കണ്ണൂര്‍ – കെ പി ഫിലിപ്പ്, വയനാട് – ടി ശിവവിക്രം, കോഴിക്കോട് റൂറല്‍ – പുഷ്‌ക്കരന്‍എം കെ, പാലക്കാട് – പ്രതീഷ് കുമാര്‍, തൃശൂര്‍ – എന്‍ വിജയകുമാര്‍, എറണാകുളം റൂറല്‍ – എ വി ജോര്‍ജ്ജ്, ആലപ്പുഴ – മുഹമ്മദ് റഫീഖ്, ഇടുക്കി – കെ ബി വേണുഗോപാല്‍, പത്തനംതിട്ട – ബി അശോകന്‍, കൊല്ലം റൂറല്‍ – എസ് സുരേന്ദ്രന്‍, തിരുവനന്തപുരം റൂറല്‍ – അശോക് കുമാര്‍
Post Your Comments