ന്യൂഡല്‍ഹി• ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും പഞ്ചാബില്‍ കോണ്‍ഗ്രസും അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് ബാങ്ക് സര്‍വേ. ഉത്തരാഖണ്ഡിൽ ആകെയുള്ള 70 സീറ്റുകളില്‍ 41-46 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരം പിടിക്കുമെന്ന് സര്‍വേ പറയുന്നു. നിലവില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസ് 18–23 സീറ്റുകളില്‍ ഒതുങ്ങും. മറ്റു കക്ഷികള്‍ 2-6 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
പഞ്ചാബില്‍ ആകെയുള്ള 114 നിയമസഭാ സീറ്റുകളില്‍ 56–62 സീറ്റുനേടി അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ പറയുന്നു. 36-41 സീറ്റുകള്‍ നേടി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്ത് എത്തും. ബിജെപി–അകാലി ദൾ സഖ്യത്തിന് 18–22 വരെ സീറ്റ് ലഭിക്കുമെന്നും മായാവതിയുടെ ബിഎസ്പി 1–4 വരെ സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.
Post Your Comments