ന്യൂഡൽഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സര്‍ക്കാര്‍ സേവനങ്ങളും മറ്റും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുതകുന്ന വിവിധ പദ്ധതികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്യുന്നത്. അതിലൊന്നാണ് ഇ- പാസ്പോർട്ട്.
ഇലക്‌ട്രോണിക് ചിപ്പാണ് ഇ പാസ്പോര്‍ട്ടിലെ പ്രധാന സവിശേഷത. പാസ്പോര്‍ട്ടിന്റെ പേജുകളില്‍ പ്രിന്റ് ചെയ്തിട്ടുള്ള എല്ലാ വിവരങ്ങളും ഈ ചിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. വ്യാജപാസ്‌പോർട്ടുകൾ തടയാനും വിവരങ്ങള്‍ സുരക്ഷിതമാക്കാനും ഈ ചിപ്പ് സഹായിക്കും. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ്സിലായിരിക്കും പാസ്പോര്‍ട്ട് പ്രിന്റ് ചെയ്യുക. ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. പാസ്പോര്‍ട്ട് ഇഷ്യു ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. മുന്നിൽ ചൈനയും അമേരിക്കയുമാണ്.
Post Your Comments