NewsIndia

ബെംഗളൂരു പീഡനം: കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി

ബെംഗളൂരു: പുതുവത്സരരാത്രിയില്‍ ബെംഗളൂരുവില്‍ നടന്ന പീഡനവും തുടർക്കഥകളും സംസ്ഥാനത്തെയും ബെംഗളൂരുവിനെയും അപമാനിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ബെംഗളൂരു എം.ജി റോഡിലെ സംഭവത്തിന് പിന്നാലെ നഗരത്തിലെ കമ്മനഹള്ളിയില്‍ പുതുവത്സരരാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കമ്മനഹള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്നും ബെംഗളൂരു സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button