ലണ്ടൻ: ചുണ്ടില്‍ എരിയുന്ന സിഗററ്റും മടിയില്‍ ഷാംപെയ്നുമായി ഇരിക്കുന്ന ശിവന്റെ ചിത്രം വിവാദമാകുന്നു. എല്‍റോ എന്ന പേരില്‍ ലോകത്ത് മുഴുവന്‍ നിശാപാര്‍ട്ടികളൊരുക്കുന്ന ബാഴ്സലോണ ക്ലബ്ബാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.മാഞ്ചസ്റ്ററില്‍ ബോളിവുഡ് പ്രമേയമാക്കി ഒരുക്കിയ വിരുന്നിനുവേണ്ടിയാണ് ശിവനെ ഈ രീതിയില്‍ ചിത്രീകരിച്ചത്.കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയ്നുമായാണ് എല്‍റോയുടെ പരസ്യത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കൈയിലൊരു മൊബൈല്‍ ഫോണു മുണ്ടായിരുന്നു. ഒരു കണ്ണ് മൂടിക്കെട്ടിയ കടുവയുടെ പുറത്തിരിക്കുന്ന തരത്തിലായിരുന്നു ചിത്രീകരണം.
എന്നാല്‍, ഓണ്‍ലൈനില്‍ പരസ്യം വന്നതോടെ തന്നെ ഇതിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നു. ഹിന്ദുക്കളെ വേദനിപ്പിക്കുന്നതാണ് എല്‍റോയുടെ പരസ്യമെന്ന് കിങ്സ് കോളേജ് ലണ്ടന്‍ ഹിന്ദു സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് ഹിതേന്‍ മിസ്ട്രി പറഞ്ഞു.ദൈവങ്ങളുടെ രൂപങ്ങളെ ഇത്തരത്തിൽ വികലമായി ചിത്രീകരിക്കുന്നത് വിശ്വാസികളെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരാധനാ മൂർത്തിയായ ശിവനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രചാരണം വിശ്വാസികളെയാകമാനം പ്രകോപിപ്പിച്ചിരിക്കുകയാണ്.അതേസമയം സോഷ്യൽ മീഡിയയിലടക്കം ചിത്രം വിവാദമായതോടെ എല്‍റോ ഖേദപ്രകടനം നടത്തിയിരിക്കുകയാണ്.വിരുന്ന് നടക്കേണ്ടിയിരുന്ന ആല്‍ബര്‍ട്ട് ഹാളിലെ ചിത്രം മാറ്റിയതായി അധികൃതര്‍ ഓണ്‍ലൈനിലൂടെ അറിയിക്കുകയും ചെയ്തു.
Post Your Comments