സാന്‍ഡിയാഗോ: ചിലിയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ തീപിടുത്തം. അപകടത്തിൽ 100 വീടുകള്‍ കത്തി നശിച്ചു. പടിഞ്ഞാറന്‍ ചിലിയിലെ വല്‍പരായിസോ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് 400-ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
തീ പടർന്നത് മത്സ്യത്തൊഴിലാളികളുടെ ക്ലബ്ബില്‍ നിന്നുമാണ്. സംഭവത്തിൽ 19 പേര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ഇത്രയും പടരാന്‍ കാരണം. 50 ഹെക്ടറോളം (123 ഏക്കറോളം) സ്ഥലത്തെ മരങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണത്തിനായി 47,000-ത്തോളം ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
Post Your Comments