ന്യൂഡൽഹി: പാസ്സ്പോർട്ടും ഇനി സ്മാർട്ടാകുന്നു.പാസ്സ്‌പോർട്ട് എടുക്കാൻ പുതിയ ഇളവുകൾ കൊണ്ടു വന്ന കേന്ദ്ര സർക്കാർ പാസ്പ്പോർട്ടിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ള തീരുമാനത്തിലാണ്.ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് ചിപ്പും ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പുതിയ പാസ്‌പോര്‍ട്ട് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം.വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്ക് പൂര്‍ണ്ണമായും തടയിടുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
പാസ്‌പോര്‍ട്ടിലെ ചിപ്പില്‍ പാസ്‌പോര്‍ട്ടിൽ ഉള്ള എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. അതുകൊണ്ട് പരിശോധനയ്ക്ക് പകരം ഇ-പരിശോധനയായിരിക്കും ഇത്തരം പാസ്‌പോര്‍ട്ടുകളിന്‍മേല്‍ ഇനി നടത്തുക.ഘാന, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ബയോമെട്രിക്ക് സംവിധാനത്തോട് കൂടിയ ഇ-പാസ്‌പോര്‍ട്ടാണ് നിലവിലുള്ളത്.ഇന്ത്യയിലും ഈ സംവിധാനം നിലവിൽ വരുത്താനാണ് സർക്കാർ തീരുമാനം.
Post Your Comments