ഒരുകാലത്ത് സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡായിരുന്ന ബ്ലാക്ക്ബെറി തിരിച്ചെത്തുന്നു. വൻ നഷ്ടം നേരിട്ടതിനെ തുടർന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിർമാണത്തിൽ നിന്നും പിന്മാറുകയാണെന്ന് ബ്ലാക്ക്‌ബെറി അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ ചൈനീസ് മൾട്ടിനാഷണൽ ഇലക്ട്രോണിക്‌സ് കമ്പനി ആയ ടിസിഎൽ കമ്മ്യൂണിക്കേഷനുമായി ദീര്‍ഘകാല ലൈസന്‍സിങ് കരാറിൽ ബ്ലാക്ക്ബെറി ഒപ്പുവെച്ചു എന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ ബ്ലാക്ക്ബെറി ബ്രാൻഡിലുള്ള മൊബൈൽ ഡിവൈസുകളുടെയെല്ലാം സെക്യൂരിറ്റി, സോഫ്റ്റ്‌വെയര്‍ എന്നീ ഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബ്ലാക്ക്‌ബെറി തന്നെയാണ്. എന്നാൽ സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍, സര്‍വീസ് സ്യൂട്ടുകള്‍, മറ്റു ബ്രാന്‍ഡ് വസ്തുക്കൾ എന്നിവയെല്ലാംഡിസൈന്‍ ചെയ്യാനും നിര്‍മിക്കാനും വില്‍ക്കാനും ആവശ്യമായ കസ്റ്റമര്‍ സപ്പോര്‍ട്ട് നല്‍കാനുമുള്ള ലൈസന്‍സ് ടിസിഎല്ലിന് നൽകുമെന്നാണ് ബ്ലാക്ക്ബെറി അറിയിച്ചിരിക്കുന്നത്.
കമ്പനിയുടെ അടുത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണായ DTEK70 ന്റെ പണിപ്പുരയിലാണ് ബ്ലാക്ക്‌ബെറി.ബ്ലാക്ക്‌ബെറിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണായ ‘പ്രിവ്’ ന്റെ അതേ ശൈലിയിലായിരിക്കും പുതിയ സ്മാർട്ട് ഫോൺ എന്നാണ് വിവരം.
Post Your Comments