KeralaNews

മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണം : വിജിലന്‍സ് ഡയറക്ടറും ഉഴപ്പിതുടങ്ങിയോ ? ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്നു കോടതി നിരീക്ഷിച്ചു. മന്ത്രിയായിരുന്ന ഇ.പി. ജയരാജനും ഐജി: ശ്രീലേഖയ്ക്കുമെതിരായ അന്വേഷണം വൈകി. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും കോടതി പറഞ്ഞു.
തോട്ടണ്ടി ഇറക്കുമതി നടത്തിയതില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ക്രമക്കേടു നടത്തിയെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിലും കോടതി അതൃപ്തി അറിയിച്ചു. പരാതി മൂന്നാം തവണ കോടതിയില്‍ എത്തിയതിനു ശേഷമാണ് കേസ് എടുത്തതെന്നും നിരീക്ഷിച്ചു.

പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുമ്പോള്‍ നീതി ലഭിക്കാത്തതുകൊണ്ടല്ലേ കോടതിയെ സമീപിക്കേണ്ടിവന്നത്? ഇത് തെറ്റല്ലേ എന്നും കോടതി ചോദിച്ചു.

shortlink

Post Your Comments


Back to top button