NewsInternational

യു.എ.ഇയില്‍ എമിറേറ്റ്സ് ഐഡി എടുത്താല്‍ രണ്ടുണ്ട് കാര്യം !!

അബുദാബി: യു.എ.ഇയില്‍ എമിറേറ്റ്സ് ഐഡി വൈകാതെ വ്യക്തികളുടെ മെഡിക്കല്‍ റെക്കോര്‍ഡ് ആയും മാറും. വ്യക്തികള്‍ മുന്‍കാലങ്ങളില്‍ തേടിയ ചികിത്സകളും നടത്തിയ പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങളും എല്ലാം എമിറേറ്റസ് ഐഡി ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയും. 2021-ഓട് കൂടിയാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. വ്യക്തികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഏകികൃത ഡാറ്റബേസ് രണ്ടായിരത്തി ഇരുപത്തിയൊന്നോടുകൂടി തയ്യാറാക്കാനാണ് യു.എ.ഇയുടെ ശ്രമം. എമിറേറ്റ്സ് ഐഡിയുമായി ഈ വിവരങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും. മുന്‍പ് നടത്തിയ ചികിത്സകള്‍ പരിശോധനകള്‍ കഴിച്ച മരുന്നുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ഡാറ്റാബെയ്സില്‍ ഉണ്ടാകും. രാജ്യത്തെ ഏത് ഡോക്ടര്‍ക്കും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് വ്യക്തികളുടെ ഇത്തരം വിവരങ്ങള്‍ അറിയാന്‍ കഴിയുന്നതാണ് പദ്ധതി. അനാവശ്യ പരിശോധനകള്‍ നടത്തുന്നതടക്കമുള്ള പിശകുകള്‍ ഒഴിവാക്കാന്‍ ഈ പദ്ധതി ഉപകാരപ്പെടും എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് കൂടാതെ ചികിത്സപിഴവുകള്‍ ഇല്ലാതാക്കാനും ഈ സംവിധാനം ഉപകാരപ്പെടും. പല ഘട്ടങ്ങളിലായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുക. വിവിധ ആരോഗ്യസ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള പഠനം പുരോഗമിക്കുകയാണ്.അത് അടുത്ത ഈ വര്‍ഷം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കും. 2019 മുതല്‍ 2021 വര്‍ഷങ്ങളിലായി രാജ്യത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും പദ്ധതിയുമായി ബന്ധിപ്പിക്കാനുമാണ് അധികൃതരുടെ പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button