IndiaNews

13 ഇടങ്ങളിൽ സി.ബി.ഐ റെയ്‌ഡ്

സൂററ്റ്: സൂററ്റിൽ സി.ബി.ഐ നടത്തിയ പരിശോധനയേത്തുടർന്ന് വ്യാജരേഖ ചമയ്‌ക്കലിന് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. 60.52 കോടി രൂപയുടെ കളളപ്പണമാണ് ഇരു സംഭവങ്ങളിലുമായി വെളുപ്പിച്ചത്. പതിമൂന്നിടങ്ങളിലായി സി.ബി.ഐ നടത്തിയ പരിശോധനയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ബാങ്ക് ജീവനക്കാരടക്കമുളളവർക്കെതിരേ സി.ബി.ഐ കുറ്റം ചുമത്തിയിട്ടുണ്ട്.

ദേശസാൽകൃത ബാങ്കിലെ ബ്രാഞ്ച് മാനേജർ, സീനിയർ മാനേജർ എന്നിവരും നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉടമയുമാണ് ഒരു സംഭവത്തിലെ പ്രതികൾ. നവംബർ എട്ടിനു ശേഷം വ്യാജരേഖകൾ ഉപയോഗിച്ച് ആരംഭിച്ച അക്കൗണ്ടിൽ 24.35 കോടി രൂപയാണ് നിക്ഷേപിച്ചത്. മറ്റൊരു കേസിൽ, സൂററ്റിലെ ഒരു സഹകരണബാങ്കിലെ ജീവനക്കാരും സൂററ്റിൽ തന്നെ പ്രവർത്തിക്കുന്ന ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉടമയുമാണ് പ്രതികൾ. ആദ്യത്തേതിനു സമാനമായ രീതിയിൽ വ്യാജരേഖകൾ നൽകി ആരംഭിച്ച അക്കൗണ്ട് വഴി 36.17 കോടി രൂപയാണ് ഇവർ വെളുപ്പിച്ചത്.

രണ്ടു കേസുകളിലും നിക്ഷേപിച്ച തുക പിന്നീട് മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും സി.ബി.ഐ കണ്ടെത്തി. ഈ സംഭവത്തോടനുബന്ധിച്ച് സി.ബി.ഐ പതിമൂന്നിടത്ത് പരിശോധന നടത്തി. സംഭവത്തേക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് സി.ബി.ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button