കോഴിക്കോട് : സന്തോഷ് ട്രോഫിക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കേരളത്തിന് മികച്ച ജയം. കണ്ണൂര്‍ ആര്‍മി ബറ്റാലിയന്‍ ടീമിനെ 7 ഗോളുകൾ കൊണ്ടാണ് കേരളം കീഴടക്കിയത്. കോഴിക്കോട്ടെ ഗ്രൗണ്ടും അന്തരീക്ഷവും കളിക്കാര്‍ക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ക്യാപ്റ്റന്‍ ഉസ്മാന്റെ നേതൃത്തത്തില്‍ മികച്ച പ്രകടനമായിരുന്നു കേരളം കാഴ്ച്ച വെച്ചത്. പുതുമുഖങ്ങള്‍ കുടുതലുള്ള ടീമിലെ കളിക്കാര്‍ തമ്മിലുള്ള ഒത്തൊരുമ വര്‍ദ്ധിപ്പിക്കുവാൻ വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.
5 ആം തീയ്യതി മുതൽ സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. പുതുച്ചേരിയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഏറെ കാലത്തിന് ശേഷം ഏറ്റവും മികച്ച ടീം എന്ന വിശേഷണത്തോടെയാണ് കേരളം ഇക്കുറി കളത്തിലിറങ്ങുന്നത്. ഉസ്മാന്‍ നയിക്കുന്ന 20 അംഗ ടീമില്‍ പതിനൊന്ന് പേരും പുതു മുഖങ്ങളാണ്. താരതമ്യേന ശക്തരായ ടീമുകള്‍ അണിനിരക്കുന്ന ഗ്രുപ്പ് എ വിഭാഗത്തിലാണ് കേരളം മത്സരിക്കുന്നത്.
മുന്‍ കേരളാ ക്യാപ്റ്റന്‍ കൂടിയായ വി പി ഷാജിയാണ് ടീമിന്റെ പരീശിലകന്‍. ഇക്കുറി മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ തങ്ങള്‍ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. 2004 ലാണ് കേരളം അവസാനമായി കപ്പ് നേടിയത്.
Post Your Comments