സിലിഗുരി : സാഫ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾ നേപ്പാളിനെ 3–1നു പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ കിരീടത്തിലേക്ക് അടുത്തത്. കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയ ഇന്ത്യ ഇടവേളയ്ക്കു പിരിയുന്നതിനു മുൻപ് കമലാദേവിയുടെ ഗോളാണ് ജേതാക്കളെ ലീഡിലെത്തിച്ചത്. 58–ാം മിനിറ്റിൽ ഇന്ദുമതിയും 83–ാം മിനിറ്റിൽ സുഷ്മിത മാലിക്കും ഗോൾ നേടി. 75–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സബിത്ര ഭണ്ഡാരി നേപ്പാളിന് ആശ്വാസഗോൾ നേടി കൊടുത്തു. ടീമിന്റെ കൂട്ടായ്മയുടെ വിജയമാണ് ഫൈനൽ പ്രവേശനമെന്ന് കോച്ച് സാജിദ് ദർ പ്രതികരിച്ചു.
Post Your Comments