കൊച്ചി : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാധാരണ ടാക്‌സികളെ പോലെ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കും സര്‍വീസ് നടത്താന്‍ അവകാശമുണ്ട്. സര്‍വീസിന് വേണ്ട സുരക്ഷ സര്‍ക്കാര്‍ നല്‍കും. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു.
നിലവില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതിയുടെ ഉത്തരവ് പൊലീസ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഒരു ഡ്രൈവര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുന്ന ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അവയെല്ലാം ഇപ്പോഴും തുടരുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments