Gulf

ദാവൂദ് ഇബ്രാഹിമിന് യു.എ.ഇ സര്‍ക്കാരിന്റെ വക എട്ടിന്റെ പണി; ആടുമേയ്ക്കാന്‍ പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്

ദുബായ്: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. യുഎഇ സര്‍ക്കാരാണ് നടപടിയെടുത്തത്. യുഎഇയിലെ ദാവൂദിന്റെ വന്‍കിട ഹോട്ടലുകളും പ്രമുഖ കമ്പനികളുമാണ് കണ്ടുകെട്ടിയത്.

ദുബായിലെ ദാവൂദിന്റെ പേരിലുള്ള നിരവധി സ്വത്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ദാവൂദ് ഇബ്രാഹിമിന്റെ പേരിലുള്ള സ്വത്തുക്കളെക്കുറിച്ച് യുഎഇ പോലീസ് അന്വേഷണത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ ഇയാളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് യുഎഇ സര്‍ക്കാരിന് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിരുന്നു.

ക്രിമിനല്‍ നടപടികളും രാജ്യവിരുദ്ധ നടപടികളും തുടരുന്ന ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് മോദി യുഎഇ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുഎഇക്ക് പുറമേ മൊറൊക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി, ഇന്ത്യ, പാക്കിസ്ഥാന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലും ദാവൂദിന് കോടികളുടെ സ്വത്തുക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button