ന്യൂഡല്‍ഹി: എടിഎമ്മില്‍ കഷ്ടപ്പെട്ട് മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ജനങ്ങളെ പരിഹസിച്ച് ബിജെപി എംപി. എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുന്നവരുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. അപ്പോള്‍ ഞാനവര്‍ക്ക് ഒരു ദേശസ്‌നേഹഗാനം ചൊല്ലിക്കൊടുത്തു.
നിങ്ങള്‍ ദേശസ്‌നേഹികളാണെന്നും നിങ്ങളുടെ സഹനം രാജ്യത്തിനു വേണ്ടിയാണെന്നും മനോജ് തിവാരി പറഞ്ഞു. അങ്ങിനെയെങ്കില്‍ ഞങ്ങള്‍ എടിഎമ്മിലെ വരിനില്‍ക്കല്‍ തുടരാം എന്നവര്‍ പറഞ്ഞു. ഇതിനുശേഷം മനോജ് തിവാരി ദേശസ്‌നേഹഗാനം ആലപിക്കുന്നതും എല്ലാവരും ചിരിക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്.
Post Your Comments