News

എംപിയുടെ അറസ്റ്റിനെതിരെ കോടതിയില്‍ പോകുമെന്ന് മുന്നറിയിപ്പ് ;മോദിയെ വെല്ലുവിളിച്ച്‌ മമത

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ എതിര്‍ത്തിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായയെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി രംഗത്ത് . രാഷ്ട്രീയമായി പകപോക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത ആരോപിച്ചു. കൂടുതലൊന്നും ചെയ്യാന്‍ മോദിക്കു സാധിക്കില്ലെന്നു വെല്ലുവിളിച്ച മമത, ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കില്ലെന്നും പ്രഖ്യാപിച്ചു.
ഈ വിഷയവുമായി കോടതിയില്‍ പോകുമെന്നും അവിടെനിന്നും നീതി നേടിയെടുക്കുമെന്നും മമത വ്യക്തമാക്കി.ബന്ദോപാധ്യായയെ അറസ്റ്റു ചെയ്താലും പാര്‍ട്ടി പ്രതികരിക്കില്ലെന്നാണ് അധികാരികള്‍ കരുതുന്നതെങ്കില്‍ അവര്‍ക്കു തെറ്റിയെന്നും മമത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button