NewsIndiaUncategorized

ഇന്ത്യ ആക്രമിക്കാൻ ഐ.എസ് പദ്ധതി

കൊല്‍ക്കത്ത: ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങൾ ആക്രമിക്കാന്‍ ഐഎസ് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി റിപോർട്ടുകൾ. ധാക്ക ആക്രമണം നടത്തിയ തീവ്രവാദി ഗ്രൂപ്പായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ഭീകരനാണ് ഐഎസിന്റെ ഈ പദ്ധതി വെളിപ്പെടുത്തിയത്. ഭീകരരുടെ ലക്ഷ്യം രാജ്യത്ത് ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ്. ജെ.എം.ബി ഐഎസുമായി സഹകരിച്ച പ്രവര്‍ത്തിക്കുന്ന സംഘടനായാണ്.

കഴിഞ്ഞ ജൂലൈയിലാണ് പശ്ചിമ ബംഗാളിലെ ബുര്‍ദ്വാനില്‍ നിന്ന് ജെ.എം.ബി ഭീകരന്‍ മുഹമ്മദ് മൊസിയുദ്ദീന്‍ അലിയാസ് മൂസ പിടിയിലായത്. തെക്കേ ഏഷ്യയില്‍ നടത്തിയതു പോലെ കൊല്‍ക്കത്തയിലും ശ്രീനഗറിലുമെത്തുന്ന വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തനായിരുന്നു ഐഎസിന്റെ പദ്ധതിയെന്ന് മൊയീസുദ്ദീൻ പറഞ്ഞു.

ധാക്ക ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായി അടുത്ത ബന്ധമാണ് മൊയിസൂദ്ദിനുള്ളത്. ആദ്യം ബംഗ്ലാദേശ് പിടിച്ചെടുത്ത് അവിടെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക. പിന്നീട് അയല്‍ രാജ്യങ്ങളിലേക്കും കടക്കുക എന്നതാണ് ഭീകരവാദികളുടെ ലക്ഷ്യം. ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് ആളുകളെ ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് മൊയീസുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button