IndiaNews

സംശയകരമായ സാഹചര്യത്തില്‍ മലയാളികള്‍ അറസ്റ്റില്‍

പനാജി•സംശയകരമായ സാഹചര്യത്തില്‍ ലഘുലേഖകളുമായി രണ്ട് മലയാളികളെ ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നിന്നാണ് കാസർകോട് സ്വദേശികളായ ഇല്ല്യാസ്, അബ്ദുൾ നസീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

കന്നട ഭാഷയിൽ അച്ചടിച്ചിരിക്കുന്ന ലഘുലേഖകളില്‍ ഐ.എസിന്റെ ചിഹ്നവും ഐ.എസ്.ഐ.എസ് ശെയ്‌താൻ എന്നീ വാക്കുകളും ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലഘുലേഖകള്‍ ജനുവരി 9 മുതൽ 16 വരെ മംഗലുരുവിൽ നടക്കാനിരിക്കുന്ന സലഫി കൺവൻഷനെ സംബന്ധിച്ചുളളതാണെന്നു പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. മംഗലുരുവിൽ നടക്കാനിരിക്കുന്ന സലഫി മുസ്ലീങ്ങളുടെ കൺവൻഷനിലേയ്ക്ക് ആളുകളെ കാൻവാസ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ പക്കൽ നിന്ന് നിരോധിത സംഘടനയുമായി ബന്ധമുളള ലഖുലേഖകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സി.ആർ.പി.സി 107, 151 വകുപ്പുകൾ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button