ഗാലക്‌സി A സീരിസുമായി സാംസങ് എത്തുന്നു. രാജ്യാന്തര ടെക്ക് മേളയായ സിഇഎസ് 2017 ന് മുന്നോടിയായാണ് ഗാലക്‌സി A7, ഗാലക്‌സി A5, ഗാലക്‌സി A3 എന്നീ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചത്. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീൻ, 1.9 GHz ഒക്ടാ കോര്‍ പ്രോസസർ, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആറ് നെറ്റ് വര്‍ക്ക് സ്പീഡുകള്‍ ഉള്‍ക്കൊള്ളുന്ന എല്‍ടിഇ ഫീച്ചര്‍ മുതലായവയാണ് സാംസങ്ങ് ഗാലക്‌സി A7 ന്റെ പ്രത്യേകതകൾ. കൂടാതെ, 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, ഏറ്റവും പുതിയ ബ്ലുടൂത്ത് വേര്‍ഷന്‍ 4.2, എന്‍എഫ്‌സി, ആക്‌സിലോമീറ്റര്‍, പ്രോക്‌സിമിറ്റി, ജിയോമാഗ്നറ്റിക്, ആര്‍ജിബി ലൈറ്റ്, ഫിഗര്‍ പ്രിന്റ് സെന്‍സര്‍, ബാരോമീറ്റര്‍ സെന്‍സര്‍ എന്നിവയും A7 ന്റെ കരുത്താണ്.
മുന്‍മോഡലില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ഗാലക്‌സി A5 നെ സാംസങ് ഒരുക്കിയിരിക്കുന്നത്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2 ജിബി റാം , 3000 mAh ഫാസ്റ്റ് ചാര്‍ജിങ്ങ് ബാറ്ററി, ഒഴികെ ബാക്കിയുള്ള ഫീച്ചര്‍സ് എല്ലാം തന്നെ മുന്‍മോഡലായ ഗാലക്‌സി A5 ന് സമാനമായി തന്നെയാണ് സാംസങ് ഒരുക്കിയിട്ടുള്ളത്.
4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, എല്‍ടിഇ, 2ജിബി റാം, 1.6 Ghz ക്വാഡ് കോര്‍ പ്രോസസര്‍, 2350 mAh ബാറ്ററി, എന്നിവയാണ് ശ്രേണിയിലെ കുഞ്ഞനായ ഗാലക്‌സി A3 യുടെ സവിശേഷതകൾ.
Post Your Comments