ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോര്‍ട്ട്.
ത്രിപുരയിലും അസമിലുമുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
അഗര്‍ത്തലയില്‍ നിന്ന് 59 കിലോമീറ്റര്‍ ദൂരമുള്ള അംബാസയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബംഗ്ലാദേശില്‍ ശക്തമായ ഭൂചലനമുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments