ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൂടുതല്‍ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചിൽ നടത്തുകയാണ്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുകളും കണ്ടെടുത്തു. പെട്രോളിങ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ച്ചയായുണ്ടാവുന്ന വെടിവെപ്പ് മൂലം പ്രദേശവാസികള്‍ എല്ലാം ഭീതിയിലാണ്. നിരവധി പേര് ഇവിടം ഉപേക്ഷിച്ച് പോവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നും നാലും ബോംബുകളാണ് ഒരേസമയംവീഴുന്നത്. നിരവധി പേര്‍ക്ക് ജീവന് നഷ്ടമാവുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതി പെടുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് തവണ പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. സെപ്റ്റംബര്‍ 29ന് ശേഷം പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം 300ലേറെ തവണയാണ് പാകിസ്ഥാൻ വെടിവെപ്പ് നടത്തിയത്. 14 സൈനികര്‍ ഉള്‍പ്പടെ 27 പേര്‍ക്കാണ് വെടിവെപ്പില്‍ ജീവന് നഷ്ടമായത്
Post Your Comments