തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അവഗണന മറികടന്ന് ജനശ്രദ്ധനേടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ച് ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് വി മുരളീധരൻ തന്റെ നിലപാടറിയിച്ചത് .
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അവഗണന മറികടക്കന്ന് ജനശ്രദ്ധനേടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിക്കെതിരേ പഴയ ആരോപണം വീണ്ടും ഉന്നയിച്ച് ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരിക്കുന്നത്.
പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ ഡി ലാ റിയു എന്ന വിദേശ കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ ധാരണയായി എന്നാണ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി ആരോപിച്ചത്. ഇതേ ആരോപണവുമായി ഡിസംബര്‍ ഒന്‍പതിന് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി കണ്‍വീനര്‍ രംഗത്തുവന്നിരുന്നു. ഇതിന് അന്നുതന്നെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറുപടി നല്‍കിയിരുന്നതാണ്. ഇന്ത്യയുമായി യാതൊരു സഹകരണവുമില്ലെന്ന് ഡി ലാ റിയൂ തന്നെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ആരോപണം അടിസ്ഥാനരഹതിവും അപകീര്‍ത്തികരവുമാണെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments