അടുത്ത കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഞായറാഴ്ച നടന്ന 19ആം പാര്‍ട്ടി രൂപീകരണ പരിപാടി പരിപാടിയിലാണ് തൃണമൂല്‍ വൈസ് പ്രസിഡണ്ട് മുകുള്‍ റോയ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിൽ 1997-ൽ നിലവിൽവന്ന രാഷ്ട്രീയപ്പാർട്ടി ആണ് ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പശ്ചിമബംഗാൾ ഘടകത്തിൽ പിളർപ്പുണ്ടായി രൂപംകൊണ്ടതാണ് ഇത്. 1998-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കിയിരുന്നു. 1999-ൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പശ്ചിമ ബംഗാളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി ഇത് വളർന്നു. 2001-ലെ സംസ്ഥാന തെരഞ്ഞെടുപ്പു രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിക്കുവാൻ ഈ പാർട്ടിക്കു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. 2003-നു ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയായി തിരിച്ചുവന്നു. തൃണമൂൽ കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിനു പുറത്ത് തൃണമൂൽ കോൺഗ്രസ്സിന് ഏറെ പ്രചാരം ലഭിച്ചില്ല.
Post Your Comments