ന്യൂഡല്‍ഹി : സുപ്രീംകോടതി കവാടത്തിന് മുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. സുപ്രീംകോടതിയില്‍ സുരക്ഷാ ജോലിക്കെത്തിയ ഡല്‍ഹി സ്വദേശി ചന്ദ്പാല്‍ ആണ് ആത്മഹത്യ ചെയ്തത്.
സര്‍വീസ് റിവോള്‍വറില്‍ നിന്നും നിറയൊഴിച്ചാണ് ഇദ്ദേഹം ജീവനൊടുക്കിയത്. രാവിലെ ഏഴു മണിയോടെ ജോലിക്കെത്തിയതായിരുന്നു ചന്ദ്പാൽ. എന്നാല്‍, ഇദ്ദേഹത്തെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2014 മുതൽ സുപ്രീംകോടതിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ് ചന്ദ്പാൽ.
Post Your Comments