റോത്തക്ക് :ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് നേരെ വീണ്ടും ഷൂ ഏറ്. നോട്ട് അസാധുവാക്കലിനെതിരെ റോത്തക്കിൽ നടത്തിയ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. ഷൂ എറിഞ്ഞ വികാസ് (26) എന്ന യുവാവിനെ പൊലീസ് പിടികൂടി.
സ്വതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കലെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുവാവ് ഷൂ എറിഞ്ഞതെന്നാണ് റിപ്പോർട്ട്. എന്നാൽ യഥാർത്ഥകാരണം വ്യക്തമല്ല. അതേസമയം എറിഞ്ഞ ഷൂ കേജ്‍രിവാളിന്റെ ദേഹത്ത് തട്ടിയില്ലെന്ന് എഎപി നേതാക്കൾ അറിയിച്ചു. 2016 ഏപ്രിലിലും കെജ്‌രിവാളിന് നേരെ സമാനരീതിയിൽ പ്രതിഷേധം നടന്നിരുന്നു.
Post Your Comments