മസ്‌ക്കറ്റ്: ഒമാനിലെ വീസനിയന്ത്രണ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. കാർപന്ററി വർക്‌ഷോപ്പ്, അലൂമിനിയം വർക്‌ഷോപ്പ്, മെറ്റൽ വർക്‌ഷോപ്പ്, ബ്രിക്ക് ഫാക്ടറി തുടങ്ങിയ മേഖലകളിലേക്കുള്ള വീസ നിയന്ത്രണമാണ് നീട്ടിയിരിക്കുന്നത്. പുതിയ വീസ അനുവദിക്കുന്നതിൽ മാത്രമായിരിക്കും നിയന്ത്രണം. നിലവിലുള്ള ജോലിക്കാർക്ക് വീസ പുതുക്കാം.
അതേസമയം എക്‌സലന്റ്, ഇന്റർനാഷനൽ ഗ്രേഡുകളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികൾക്കും സർക്കാർ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും വീസ അനുവദിക്കും.
Post Your Comments