മുംബൈ: ഹജ്ജ് അപേക്ഷ പ്രക്രിയകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.ആദ്യമായാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരു മൊബൈൽ ആപ്പ് പുറത്തിറങ്ങുന്നത്.തീർത്ഥാടകർക്കുള്ള എല്ലാ വിവരങ്ങളും ഓൺലൈൻ പെയ്മന്റ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ആപ്പിൽ ലഭ്യമാകും.ന്യുനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആണ് ഈ ആപ്പ് മുംബൈ ഹജ്ജ് ഹൌസിൽ വെച്ച് പുറത്തിറക്കിയത്.
ഡിജിറ്റൽ ഇന്ത്യ പദ്ധതിപ്രകാരം എല്ലാ മേഖലകളും ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.ഈ ആപ്പ് പുറത്തിറക്കിയതിലൂടെ ന്യൂനപക്ഷ കാര്യ വകുപ്പും ഡിജിറ്റൽ ഇന്ത്യ കാമ്പയിന്റെ ഭാഗമായി.ഗൂഗിൾ പ്ലെ സ്റ്റോറിൽ ഇന്ന് മുതൽ ഈ ആപ്പ് ലഭിക്കും.ഒപ്പം അടുത്ത വർഷത്തെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങുകയും ചെയ്തു.ഈ മാസം 24 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഈ ആപ്പിലൂടെ ഹജ്ജിനു നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
അഞ്ചു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു ഗ്രൂപ്പായിട്ടും ആപ്പിലൂടെ അപേക്ഷിക്കാം.ആപ്പിലൂടെ അപേക്ഷിക്കുന്ന ആളിന്റെ മെയിലിൽ ലഭ്യമാകുന്ന പി ഡി എഫ് ഫയൽ മറ്റു രേഖകൾക്കും ഫോട്ടോയ്ക്കും ഒപ്പം സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് അയച്ചു കൊടുക്കണം. രെജിസ്ട്രേഷൻ ഫീസും ആപ്പിലൂടെ അയക്കാവുന്നതാണ്. ഹജ്ജിനായി കഴിഞ്ഞമാസം സർക്കാർ ഒരു വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇതിൽ എല്ലാ വിവരങ്ങളും ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാണ്.
Post Your Comments