NewsIndia

ഗവർണർ കിരൺബേദി ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ: വിവാദം സൃഷ്ടിച്ച് കോഓപ്പറേറ്റീവ് റജിസ്ട്രാറുടെ സസ്‌പെൻഷൻ

മാഹി: പുതുച്ചേരി ഗവർണർ കിരൺബേദി ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത കോഓപ്പറേറ്റീവ് റജിസ്ട്രാർ ശിവകുമാറിനെ ഗവർണർ സസ്പെൻഡ് ചെയ്‌തത്‌ വിവാദത്തിൽ. നടപടിക്രമം പാലിക്കാതെയും അന്വേഷണമില്ലാതെയും ഉന്നത ഉദ്യോഗസ്ഥനെ ഗവർണർ നേരിട്ടു സസ്പെൻഡ് ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്.ഗവർണറുടെ നടപടി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടുള്ള വെല്ലുവിളിയും അധികാര ദുർവിനിയോഗവുമാണെന്നു വകുപ്പുമന്ത്രി കന്തസ്വാമി ആരോപിച്ചു.

അതേസമയം ഗവർണറുടെ ഓഫിസ് അഡ്മിനായ വാട്സാപ് ഗ്രൂപ്പിൽ നിന്നു പിൻമാറാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. വാട്സാപ് വഴിയുള്ള ഗവർണറുടെ ഉത്തരവുകൾ അനുസരിക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് റിപ്പോർട്ട്.

സുഹൃത്ത് അയച്ച വിഡിയോ ഡിലീറ്റ് ചെയ്യുന്നതിനിടയിൽ ഗവർണറുടെ വാട്സാപ് ഗ്രൂപ്പിൽ വിഡിയോ കയറുകയായിരുന്നുവെന്നാണ് ശിവകുമാർ നൽകുന്ന വിശദീകരണം. സംഭവം ശ്രദ്ധയിൽ പെട്ട ഗവർണർ നേരിട്ടു സസ്പെൻഷൻ ഉത്തരവ് നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button