ഇടതുപക്ഷ സര്‍ക്കാരിനോടുള്ള മൃദു സമീപനത്തിൽ മുസ്ലിം ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമാവുന്നു. സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനോ എതിര്‍ക്കാനോ പ്രതിപക്ഷം എന്ന നിലയില്‍ പരാജയപ്പെട്ടുവെന്ന കോണ്‍ഗ്രസ്സിനുള്ളിലെ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ലീഗ് അണികള്‍ക്കിടയിലേക്കും പടര്‍ന്നിരിക്കുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലാണ് പ്രതിഷേധം കൂടുതല്‍.
സംഘടനാപരമായി മലബാര്‍ മേഖലയില്‍ ശക്തമായ കരുത്തുണ്ടെങ്കിലും പ്രവര്‍ത്തകരെല്ലാം നിരാശരാണെന്നാണ് പ്രദേശിക നേതാക്കള്‍ തന്നെ ഇപ്പോള്‍ തുറന്ന് സമ്മതിക്കുന്നത്.
പ്രധാനമായും കൊലക്കേസില്‍ പ്രതിയായിട്ടും എം.എം മണി മന്ത്രികസേരയില്‍ തുടരുന്നത് പ്രതിപക്ഷത്തിന്റെ പോരായ്മയായാണ് അണികള്‍ ചൂണ്ടികാണിക്കുന്നത്.
അണികള്‍ക്കിടയിലെ കമ്മ്യൂണിസ്റ്റ് വിരോധമൊന്നും നേതാക്കളില്‍ പലര്‍ക്കുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്ങനെ വന്നാലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പൊന്നാനി, മഞ്ചേരി മണ്ഡലങ്ങള്‍ക്കപ്പുറം പുതിയ ഒരു സീറ്റ് ലീഗ് പ്രതീക്ഷിക്കുന്നില്ല. മറിച്ചായാല്‍ ഒരു സീറ്റ് കൂടുതല്‍ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
ഇടതുമായി ലീഗ് രഹസ്യധാരണയുണ്ടാക്കിയാല്‍ ഭരണപക്ഷത്തെ സംബന്ധിച്ച് ലോട്ടറി അടിക്കുന്നതിന് തുല്യമാകുമത്. സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങള്‍ ഏറെകുറെ തൂത്ത് വാരാന്‍ ഇത്തരമൊരു ‘ധാരണ’ ഇടതിന് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെയും അഭിപ്രായം.
Post Your Comments