തിരുവനന്തപുരം : തെരഞ്ഞെടുപ്പുകളിൽ മതത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും.തെരഞ്ഞെടുപ്പ് പൂർണ്ണമായും മതേതര പ്രക്രിയയാണെന്നും അതിൽ മതം കലർത്തേണ്ട കാര്യമില്ലെന്നും കോടതിയുടെ അഭിപ്രായങ്ങളെ നൂറുശതമാനവും അംഗീകരിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി.രാഷ്ട്രീയത്തിലുള്ള മതത്തിന്റെ ഇടപെടല്‍ ഈയടുത്തകാലത്തായി ശക്തി പ്രാപിക്കുകയാണുണ്ടായത്.അതുകൊണ്ടു തന്നെ ഏറ്റവും പുരോഗമനപരവും കാലികപ്രസക്തിയുള്ളതുമാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് ഇടതു വലതു മുന്നണികളെ വിമർശിച്ചു ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്തെത്തി. പ്രീണന രാഷ്ട്രീയം കളിക്കുന്ന ഇടതു, വലത് മുന്നണികള്‍ക്കുള്ള മുന്നറിയിപ്പാണ് കോടതി വിധിയെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. സർക്കാർ ആനുകൂല്യം ലഭിക്കാൻ പോലും ജാതി മത സമവാക്യങ്ങൾ നോക്കുന്ന രീതി ഇതോടെ അവസാനിക്കുമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
Post Your Comments