കാലിഫോർണിയ : വിപണിയിലെ അപ്രതീക്ഷിത തളർച്ച നേരിട്ടതിനെ തുടർന്ന് പുതുവർഷം മുതൽ ആപ്പിൾ തങ്ങളുടെ ഐഫോൺ ഉൽപാദനം കുറയ്ക്കുന്നു. 2017 സാമ്പത്തിക വർഷത്തിന്റെ ആദ്യഘട്ടത്തിൽ 10 ശതമാനം ഐഫോൺ ഉൽപ്പാദനം കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.
കടന്നുപോയ വർഷത്തിലെ ഡിസംബർ 19 മുതൽ 25 വരെ ഐഫോണിൻറെയും ഐപാഡിന്റെയും വിൽപന 44 ശതമാനം ഇടിഞ്ഞതാണ് ഉൽപാദനം കുറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യാഹൂവിന്റെ ഉടമസ്ഥതയിലുള്ള റിസർച്ച് സ്ഥാപനം ഫ്ലൂരിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇതിനു മുൻപ് 2016 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഐഫോണുകളുടെ ഉൽപ്പാദനം 30 ശതമാനം ആപ്പിള്‍ കുറച്ചിരുന്നു.
Post Your Comments