ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഡിസംബര്‍ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവര്‍ത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്സ്ആപ്പ് അറിയിച്ചു. സിമ്പിയന്‍ ഒഎസ്സുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്‍സ്ആപ്പ് പ്രവർത്തനരഹിതമാകുന്നത്. സിമ്പിയൻ ഒഎസുകൾ നോക്കിയ ഫോണുകളുടെ മുഖമുദ്ര ആയിരുന്നു. സിമ്പിയനില്‍ അധിഷ്ടിതമായ ഫോണുകൾ നിര്‍മ്മിക്കുന്നതില്‍ നിന്നും നോക്കിയ പിന്മാറിയിരുന്നെങ്കിലും, നോക്കിയ E6, 5233, c5 03, Asha 306, നോക്കിയ E52 മുതലായ ഫോണുകള്‍ക്ക് ഇപ്പോഴും പ്രചാരമേറെയാണ്.
ഇതോടൊപ്പം ബ്ലാക്ക്‌ബെറി, ബ്ലാക്ക്‌ബെറി 10 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണുകൾ, നോക്കിയ S40 ഫോണുകള്‍, നോക്കിയ S60 ഫോണുകള്‍, വിന്‍ഡോസ് 7.1 ല്‍ അധിഷ്ടിതമായ ഫോണുകള്‍, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണുകള്‍, ആപ്പിള്‍ ഐഫോണ്‍ 3GS, iOS 6 ല്‍ അധിഷ്ടിതമായ ഐഫോണുകള്‍ എന്നിവയിലും വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments