വാഷിംഗ്‌ടൺ : റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിനെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സൈബർ ഇടപെടൽ നടത്തിയെന്ന് ആരോപിച്ച് റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം മരവിപ്പിച്ച പുടിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതയും,അദ്ദേഹം മികച്ച നേതാവാണെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
സുഹൃത്തായ ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുംവരെ കാത്തിരിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു പുടിന്റെ നടപടി.
Post Your Comments