തിരുവനന്തപുരം : റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. പട്ടികയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം പി.എസ്.സി. ചെയര്‍മാനാണ് അറിയിച്ചത്.
ഇതുവരെ കാലാവധി നീട്ടാത്തതും മാര്‍ച്ച് 31-നകം കാലാവധി പൂര്‍ത്തിയാവുന്നതുമായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി നീട്ടി നല്‍കിയതോടെ 180-ഓളം റാങ്ക് ലിസ്റ്റുകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി ലഭിച്ചു.
ഡിസംബര്‍ 31-ന് കാലാവധി പൂര്‍ത്തിയാവുന്നവയ്ക്ക് ആറ് മാസത്തേക്കും, മാര്‍ച്ച് 31-ന് കാലാവധി പൂര്‍ത്തിയാവുന്നവയ്ക്ക് മൂന്ന് മാസത്തേക്കുമാണ് കാലാവധി നീട്ടി നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ലിസ്റ്റില്‍ പേരുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം നിലവിൽ വന്നത്.
Post Your Comments