International

വിഷമദ്യ ദുരന്തം: മരണസംഖ്യ ഉയരുന്നു

ലാഹോര്‍• ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ പാക് പഞ്ചാബ് പ്രവിശ്യയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. ക്രിസ്മസിനിടെ തോബ ടെക് ജില്ലയിലാണ് വിഷ മദ്യദുരന്തമുണ്ടയത്. ഗുരുതരാവസ്‌ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചിലരും കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മരിച്ചവരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. രണ്ട് മുസ്ലിങ്ങളും രണ്ട് വ്യാജമദ്യ വില്‍പ്പനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

നിരവധിപേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് സെനറ്റ് കമ്മിറ്റി ചെയർമാൻ റഹ്മാൻ മാലിക് അറിയിച്ചു.

മുബാരക്ബാദ് ഗ്രാമത്തിലെ 50 ലേറെപ്പേരാണ് നിയമവിരുദ്ധമായി നിര്‍മ്മിച്ച വ്യാജമദ്യം കുടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് കസ്റ്റഡിയില്‍ എടുതതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button