റിയാദ്: ഈ മാസം നിലവില്‍ വരാനിരുന്ന സന്തുലിത നിതാഖാത് നീട്ടിവെച്ചു. സൗദി അറേബ്യയില്‍ ഈ മാസം പതിനൊന്നിന് നിലവില്‍ വരുമെന്ന് പറഞ്ഞ പദ്ധതിയാണ് വീണ്ടും നീട്ടിവെച്ചത്. സ്വകാര്യ സംരംഭകര്‍ക്ക് മതിയായ സാവകാശം ലഭിക്കുന്നതിനാണ് പദ്ധതി നീട്ടിവെച്ചത്.
സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത് 2013 ലാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളുടെ സ്വഭാവം അനുസരിച്ചു നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ ഈ മാസം 11 ന് നിലവില്‍ വരുമെന്നു പ്രഖ്യാപിച്ചിരുന്ന സന്തുലിത നിതാഖാത് പ്രകാരം സ്വദേശിവത്ക്കരണ അനുപാതം, സ്വദേശികളുടെ ശരാശരി വേതനം, തൊഴിലാളികളില്‍ സ്വദേശി വനിതകളുടെ എണ്ണം, സ്വദേശികളുടെ തൊഴില്‍ സ്ഥിരത, ഉയര്‍ന്ന വേതനവും ഉന്നത പദവിയുമുളള സ്വദേശി ജീവനക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിക്കുന്ന പദ്ധതിയാണ് സന്തുലിത നിതാഖാത്.
സ്വകാര്യ മേഖലയുടെ താല്‍പര്യം കണക്കിലെടുത്താണ് സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് നീട്ടിവെക്കുന്നതെന്ന് തൊഴില്‍ വകുപ്പു മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു.
Post Your Comments