India

ബലാത്സംഗ ശ്രമം പരാജയപ്പെട്ടു ; അമ്മായിയമ്മയെ യുവാവ് കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് അമ്മായിയെ കഴുത്തറുത്ത് കൊന്നു. പുഷ്പ (30) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകനായ രവി എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസിന്റെ നേതൃത്വത്തില്‍ പുഷ്പയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയെ ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവത്തെ പോലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ ദിവസം ആരുമില്ലാതിരുന്ന നേരത്ത് വീട്ടില്‍ എത്തിയ രവി തന്റെ അമ്മായിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ എതിര്‍ത്തതോടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വൈകുന്നേരത്തോടെ പുഷ്പയുടെ ഭര്‍ത്താവ് അനില്‍ വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട് പൂട്ടിയിരിക്കുന്നത് കണ്ട് അനില്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്ന് പരിശോധിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button