ബാഗ്ദാദ്: ബാഗ്ദാദിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഐസിസ് ആധിപത്യമുറപ്പിച്ച മൊസൂള്‍ പിടിച്ചെടുക്കുന്നതിനായി ഒക്ടോബര്‍ 17ലെ സൈനിക നീക്കത്തിന് ശേഷം ഇറാഖ് ജാഗ്രതയില്‍ കഴിയുന്നതിനിടെയാണ് ഇപ്പോഴത്തെ ഈ അപ്രതീക്ഷിത ആക്രമണം.കാറില്‍ നിക്ഷേപിച്ച സ്ഫോടക വസ്തുക്കള്‍ രാവിലെ തിരക്കുള്ള സമയത്ത് പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments