KeralaNews

ശങ്കര്‍റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്. ഉത്തരമേഖല എ.ഡി.ജി.പിയായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചതിലും വിജിലന്‍സ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് മേധാവി ആക്കിയ സംഭവത്തിലുമാണ് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജനുവരി പതിനഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ്‌ചെന്നിത്തല, മുന്‍ചീഫ്‌സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന പരാതിക്കാരന്റെ നവാസ് പായിച്ചിറ ആവശ്യം പരിഗണിച്ച് ഇവര്‍ക്കെതിരേയും പ്രാഥമികാന്വേഷണത്തിന് കോടിതി ഉത്തരവിട്ടിട്ടുണ്ട്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷമായിരുന്നു കോടതി വിധി.

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിനു പ്രത്യുപകാരമായിട്ടാണ് ചട്ടങ്ങള്‍ മറികടന്ന് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button